“വർതിക” 2022: സർഗാലയയിൽ ദേശീയ ചുമർ ചിത്ര ക്യാമ്പിന് തുടക്കമായി

news image
Dec 2, 2022, 4:48 pm GMT+0000 payyolionline.in

ഇരിങ്ങൽ: ഡിസംബർ 2 തീയ്യതി മുതൽ 9 വരെ സർഗാലയയിൽ സംഘടിപ്പിക്കുന്ന “വർതിക” 2022 ഒന്നാം സീസൺ – ദേശീയ ചുമർ ചിത്ര ക്യാമ്പ് പ്രശസ്ത ചിത്രകാരനും ചരിത്രകാരനും എഴുത്തുകാരനും പണ്ഡിതനുമായ  കെ.കെ.മാരാർ ഉദ്‌ഘാടനം ചെയ്തു. പ്രസ്തുത ക്യാമ്പിൽ കേരള മ്യുറൽ, വാർളി, ചെറിയാൽ ചിത്രകാരന്മാർ പങ്കെടുക്കുന്നു. വാർളി ചിത്രകാരൻ  അനിൽ ചിത്യ വങ്ങാട്, ചിത്രകാരി  അരുണ അരവിന്ദ് ഇരിം, ചെറിയാൽ ചിത്രകാരന്മാരായ  വെങ്കിട്ട രമണ,  ബി.ശ്രീനിവാസ്,  .ടി.ഗോപാൽ, കേരള മ്യുറൽ ചിത്രകാരന്മാരായ   സാജു.എം.പി,  ഷൈജു.ടി.കെ,  ബി.മുരളി എന്നീ പ്രമുഖ കലാകാരന്മാരാണ് പങ്കെടുക്കുന്നത്.

“വർതിക” സഞ്ചാരികൾക്കും കലാമേഖലയിലെ വിദ്യാർത്‌ഥികൾക്കും മികച്ച അനുഭവം പ്രദാനം ചെയ്യും.
സർഗാലയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ  പി.പി.ഭാസ്കരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സർഗാലയ ജനറൽ മാനേജർ  ടി.കെ.രാജേഷ് സ്വാഗതവും ഹോസ്പിറ്റാലിറ്റി മാനേജർ   എം.ടി.സുരേഷ് ബാബു നന്ദിയും പറഞ്ഞു. ഫിലിം ആർട് ഡയറക്ടർ  സന്തോഷ് ചിറക്കര, സർഗാലയ ആർട്ടിസ്റ്റുകളായ  നവീൻകുമാർ.പി,  അശോക് കുമാർ.എസ്, ക്രാഫ്ട്സ് ഡിസൈനർ  കെ.കെ. ശിവദാസൻ എന്നിവർ ആശംസകൾ പറഞ്ഞു. ക്യാമ്പ് കുറേറ്റർ ആർട്ടിസ്റ്റ്   റജീന.കെ.എ ക്യാമ്പിനെകുറിച്ച് വിശദീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe