വൈദ്യുതി ചാർജ് വർധനവിനെതിരെ കൊയിലാണ്ടിയിൽ എസ്ഡിപിഐ പ്രതിഷേധം

news image
Jun 9, 2023, 1:54 pm GMT+0000 payyolionline.in

കൊയിലാണ്ടി : അന്യായമായ വൈദ്യുതി ചാർജ് വർധനവിലൂടെ ഇടത് സർക്കാർ കേരളത്തിലെ സാധാരണക്കാരെ ഇരുട്ടിലാക്കിയിരിക്കുയാണെന്ന് എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്‌ കെ വി പി ഷാജഹാൻ . അന്യായമായ വൈദ്യുതി ചാർജ് വർധനവിനെതിരെ എസ്ഡിപിഐ കെഎസ്ഇബി കൊയിലാണ്ടി സെക്ഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പല സംസ്ഥാനങ്ങളും വൈദ്യുതിയും വെള്ളവും സൗജന്യമാക്കുമ്പോഴാണ് കേരള സർക്കാർ ചാർജ് വർദ്ധനവ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ്‌ മൻസൂർ തിക്കോടി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സകരിയ എം കെ വിഷയാവതരണം നടത്തി, സിറാജ് വി കെ,സാദിഖ് കല്ലടക്കണ്ടി, മുസ്തഫ കവലാട്,സലീം. പി. വി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe