വീണു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥയെ കണ്ടെത്തി തിരിച്ചു നൽകി കൊയിലാണ്ടി സ്വദേശി മാതൃകയായി

news image
Mar 27, 2023, 2:00 pm GMT+0000 payyolionline.in
കൊയിലാണ്ടി: വിവാഹ വീട്ടിലേക്കുള്ള യാത്രയിൽ നഷ്ടപ്പെട്ട 2 പവനലധികം തൂക്കം വരുന്ന സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചു നൽകി. എം.കെ. കുഞ്ഞി മുഹമ്മദ്(റീമസ് )നാണ് ഇന്നലെ  പുലർച്ചെ പള്ളിയിൽനിസ്കാരം കഴിഞ്ഞു തിരിച്ചു വരുന്ന വഴിയിൽ  സ്വർണ്ണാഭരണം കളഞ്ഞു കിട്ടിയത്. ഉടമയായ വി.വി. നീന പ്രഭയെ കണ്ടെത്തി നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ തിരിച്ചേൽപ്പിക്കുകയായിരുന്നു. മാതൃക പ്രവർത്തനത്തിന് നാട്ടുകാർ അഭിനന്ദിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe