തൊടുപുഴ: വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയിരുന്നയാളെ എക്സൈസ് സംഘം പിടികൂടി. നേർച്ചപ്പാറ സ്വദേശി വിനോദാണ് പിടിയിലായത്.
വീട്ടുമുറ്റത്ത് പാറക്കെട്ടിന് താഴ്ഭാഗത്തായി കൃഷി ചെയ്ത 80 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. കൂടാതെ ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്ന 2.07 കിലോഗ്രാം ഉണക്ക കഞ്ചാവും, മൂന്ന് ഗ്രാം ചരസും, 155 ഗ്രാം കഞ്ചാവ് വിത്തുകളും കൂടി എക്സൈസ് സംഘം കണ്ടെടുത്തു.
ഇടുക്കി സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.പി.മിഥിൻ ലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധയിൽ എക്സൈസ് ഇൻസ്‌പെക്ടർ വിജയകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ നെബു, സൈബർ സെല്ലിലെ സിവിൽ എക്സൈസ് ഓഫീസർ അനൂപ്.പി.ജോസഫ്, സിവിൽ എക്സൈസ് ഓഫീസർ അനന്ദു, വനിത സിവിൽ എക്സൈസ് ഓഫീസർ സിന്ധു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി.പി.കെ എന്നിവരും പങ്കെടുത്തു.