വി.പി കുഞ്ഞമ്മദ് ഹാജിയുടെ നിര്യാണത്തിൽ തിക്കോടി പൗരാവലി അനുശോചിച്ചു

news image
Jan 3, 2023, 4:42 pm GMT+0000 payyolionline.in

തിക്കോടി: പ്രമുഖ സോഷ്യലിസ്റ്റും എൽ.ജെ.ഡി. നേതാവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന വി.പി കുഞ്ഞമ്മദ് ഹാജിയുടെ നിര്യാണത്തിൽ പൗരാവലി അനുശോചനം നടത്തി.

എം.കെ പ്രേമന്റെ അദ്ധ്യക്ഷതയിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് , തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, തിക്കോടി ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, ആർ വിശ്വൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബിജു കളത്തിൽ, രാജീവൻ കൊടലൂർ, എം.കെ കുഞ്ഞബ്ദുള്ള , കൃഷ്ണൻ ടി.വി, മനയിൽ നാരായണൻ മാസ്റ്റർ, ചന്ദ്രശേഖരൻ തിക്കോടി, പുഷ്പൻ തിക്കോടി. ഇബ്രാഹിം തിക്കോടി, എം.കെ നായർ പുറക്കാട്, പുറക്കാട് ഇ.കുമാരൻ , രവീന്ദ്രൻ മാസ്റ്റർ കെ , കേളോത്ത് ബാലൻ, പി.ടി രമേശൻ, കെ.കെ ഗോപാലൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe