വിസ്‌ഡം ഇസ്ലാമിക് കോൺഫറൻസ് പയ്യോളി മണ്ഡലം പ്രചാരണ സമ്മേളനം

news image
Jan 31, 2023, 2:57 am GMT+0000 payyolionline.in

പയ്യോളി : മാനവ ഐക്യത്തിന് ദൈവിക ദർശനമാണ് ആത്യന്തിക പരിഹാരമെന്ന വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി സിപി സലിം പറഞ്ഞു . ഫെബ്രുവരി 12 നു കോഴിക്കോട് കടപ്പുറത്തു വെച്ച് നടക്കുന്ന വിസ്‌ഡം ഇസ്ലാമിക് കോൺഫെറെൻസിന്റെ പയ്യോളി മണ്ഡലം പ്രചാരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

 

 

 

മതത്തിന്റെ യഥാർത്ഥ സന്ദേശം കൃത്യമായി മനസ്സിലാക്കിയാൽ വിദ്വേശത്തിനോ വർഗീയതക്കോ സ്ഥാനമില്ല. മറിച്ചു പരസ്പര ബഹുമാനവും ആദരവും മാത്രമാണുണ്ടാവുകയുള്ളൂ. സ്നേഹവും ബഹുമാനവും സൗഹാർദ്ദവും ആണ് മതത്തിന്റെ സന്ദേശം. വിദ്വേശവും വെറുപ്പും വർഗീയതയും മത വിശ്വാസത്തിനു അന്യമാണ് അദ്ദേഹം കൂട്ടിച്ചേർത്തു .
വിസ്‌ഡം ഓർഗാൻസേഷൻ ജില്ല പ്രസിഡന്റ് ടിപി അബ്ദുൽ അസീസ് അധ്യക്ഷം വഹിച്ചു . സബീഹ്‌ തങ്ങൾ സ്വാഗതം പറഞ്ഞു സലാം പൊന്നാരി ജമാൽ മദനീ എന്നിവർസംസാരിച്ചു മണ്ഡലം വൈസ് പ്രസിഡന്റ് അഹ്മദ് സാഹിബ് നന്ദി പറഞ്ഞു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe