വിവാഹത്തലേന്ന് ഫോട്ടോയെടുക്കുന്നതിനിടെവധു കുഴഞ്ഞുവീണ് മരിച്ചു

news image
Jan 14, 2023, 3:06 am GMT+0000 payyolionline.in

പെ​രി​ന്ത​ൽ​മ​ണ്ണ: വി​വാ​ഹ​ത്ത​ലേ​ന്ന് വീ​ട്ടി​ൽ ഫോ​ട്ടോ എ​ടു​ത്തു​കൊ​ണ്ടി​രി​ക്കെ വധു കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പാ​താ​യ്ക്ക​ര സ്കൂ​ൾ പ​ടി​യി​ലെ കി​ഴ​ക്കേ​തി​ൽ മു​സ്ത​ഫ​യു​ടെ​യും സീ​ന​ത്തി​ന്റെ​യും മ​ക​ൾ ഫാ​ത്തി​മ ബ​ത്തൂ​ൽ (19) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30ഓ​ടെ​യാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച​യാ​യിരുന്നു ഫാ​ത്തി​മ ബ​ത്തൂ​ലി​ന്റെ വി​വാ​ഹം.

ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ഫോ​ട്ടോ എ​ടു​ത്തു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. നി​ക്കാ​ഹ് നേ​ര​ത്തേ ന​ട​ന്ന​താ​ണ്. മൂ​ർ​ക്ക​നാ​ട്ടാണ് വരന്റെ വീട്. സ​ഹോ​ദ​ര​ൻ: ഫ​വാ​സ്. മൃ​ത​ദേ​ഹം ഇ.​എം.​എ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ശ​നി​യാ​ഴ്ച ഖ​ബ​റ​ട​ക്കം ന​ട​ക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe