വില്യാപ്പള്ളിയിൽ ലൈഫ് പദ്ധതിക്ക് 5.16 കോടി

news image
Mar 22, 2023, 5:38 am GMT+0000 payyolionline.in

വില്യാപ്പള്ളി : ലൈഫ് പദ്ധതിക്ക് 5.16 കോടി രൂപ നീക്കിവെച്ച് വില്യാപ്പള്ളി പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി.കെ. മുരളി അവതരിപ്പിച്ചു. ചെറുകിട സൂക്ഷ്മ തൊഴിൽസംരഭങ്ങളുടെ പ്രോത്സാഹനത്തിന് 30.5 ലക്ഷം രൂപയും ഉത്പാദനമേഖലയ്ക്ക് 70.89 ലക്ഷംരൂപയും നീക്കിവെച്ചു. മൊത്തം 38.15 കോടിരൂപ വരവും 37.03 കോടിരൂപ ചെലവും 1.12 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. റോഡുകളുടെ വികസനത്തിനായി 1.60 കോടിരൂപയും ആരോഗ്യമേഖലയ്ക്ക് 46.25 ലക്ഷവും വകയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജു,. കെ.കെ. സിമി, കെ. സുബിഷ, കെ. രജിത, പുത്തലത്ത് ഇബ്രായി, വിദ്യാധരൻ, കെ. പ്രശാന്ത്, കെ. ഗോപാലൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe