വിനോബ ഭാവെയുടെ 41-ാം വിയോഗദിനം; സർവോദയ സംഘം മൂടാടിയിൽ സ്മൃതി സായാഹ്നം സംഘടിപ്പിച്ചു

news image
Nov 15, 2022, 2:51 pm GMT+0000 payyolionline.in

കൊയിലാണ്ടി: സർവോദയ – ഭൂദാനപ്രസ്ഥാനാ ചാര്യനായിരുന്ന വിനോബ ഭാവെയുടെ 41-ാം വിയോഗദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ സർവോദയ മണ്ഡലം സംഘടിപ്പിച്ച സ്മൃതി സായാഹ്നം മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.


മുചുകുന്ന് കേളപ്പജി നഗർ ദാനഗ്രാം കോളനിയിലെ പരിപാടിയിൽ ജില്ലാ മണ്ഡലം പ്രസിഡണ്ട് ഇയ്യച്ചേരി പദ്മിനി അധ്യക്ഷതവഹിച്ചു. ദാറുസ്സലാം എജു വില്ലേജ് പ്രിൻസിപ്പൽ ഷാക്കിർ ഹൈത്തമി അനുസ്മരണ പ്രഭാഷണം നടത്തി. സർവോദയ മണ്ഡലം സംസ്ഥാന വൈ പ്രസിഡണ്ട് ടി.ബാലകൃഷ്ണൻ, സെക്രട്ടറി യു. രാമചന്ദ്രൻ , ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ , അജിത് കുമാർ തിരൂർ, പി.ശിവാനന്ദൻ , വി.എം. .രാഘവൻ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe