വിനോദനികുതി 50% വരെ വാങ്ങാം; 12‌ ശതമാനമായി കുറച്ചു: എം.ബി.രാജേഷ്

news image
Jan 9, 2023, 2:46 pm GMT+0000 payyolionline.in

തിരുവനന്തപുരം ∙ കാര്യവട്ടം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ വിനോദ നികുതി തദ്ദേശ സ്വയംഭരണ വകുപ്പ്  കുത്തനെ കൂട്ടിയെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് മന്ത്രി എം.ബി.രാജേഷ്. 24% മുതല്‍ 50% വരെ വാങ്ങാമായിരുന്ന വിനോദനികുതി, 12‌ ശതമാനമായി കുറച്ചുനല്‍കുകയാണ് ചെയ്തത്. തിരുവനന്തപുരം കോര്‍പറേഷനോടും സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചര്‍ച്ച ചെയ്ത്, ഇരുകൂട്ടരുടെയും സമ്മതപ്രകാരമാണ് നികുതിനിരക്ക് നിശ്ചയിച്ചത്.

കാര്യവട്ടത്ത് കഴിഞ്ഞ രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് 24 ശതമാനത്തില്‍നിന്ന് 5 ശതമാനമായി വിനോദനികുതി കുറച്ചിരുന്നു. ദീര്‍ഘകാലം സ്റ്റേഡിയത്തില്‍ മത്സരമില്ലാതിരുന്നതും സംഘാടകര്‍ക്ക് സ്റ്റേഡിയം മത്സരത്തിനായി ഒരുക്കുക ദുഷ്കരമാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അന്ന് വലിയ തോതില്‍ ഇളവ് അനുവദിച്ചത്. സാഹചര്യം മാറിയതിനാല്‍, ഇപ്പോഴും അതേ തോതിലുള്ള ഇളവ് നല്‍കേണ്ട സ്ഥിതിയില്ല. എങ്കിലും നിലവിലെ മത്സരത്തിനും 12 ശതമാനമായി വിനോദനികുതി ഇളവ് നല്‍കിയിട്ടുണ്ട്– മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe