മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മണപ്പുറം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി വാളിയിൽ കുട്ട്യാലി സാഹിബ് അനുസ്മരണവും എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയ്കൾക്കുള്ള അനുമോദനവും സംഘടപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.
ശാഖ മുസ് ലിം ലീഗ് പ്രസിഡന്റ് ടി.എം മായൻകുട്ടി അധ്യക്ഷനായി. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എം.എം അഷ്റഫ്, കീഴ്പ്പോട്ട് മൊയ്തിൻ, പി മൊയ്തിൻ,ടി.എം.സി മൊയ്തീൻ,കീഴ്പോട്ട് അമ്മത്, ഇസ്മായിൽ കീഴ്പോട്ട്,കെ.കെ ഹംസ,പി അസ്സയിനാർ,എം.പി അബ്ദുള്ള, പി നസീഫ് എന്നിവര്‍ സംസാരിച്ചു.