വാളയാറില്‍ 6.5 ഗ്രാം എംഡിഎം എയുമായി യുവാവ് പിടിയില്‍

news image
Sep 17, 2022, 2:17 pm GMT+0000 payyolionline.in

വാളയാര്‍(പാലക്കാട്): ഓണത്തോടനുബന്ധിച്ച് എക്‌സൈസ് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വാളയാര്‍ ടോള്‍ പ്ലാസയില്‍ നടത്തിയ വാഹന പരിശോധനയില്‍ 6.5 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ പന്നൂര്‍ മുണ്ടത്താണത്ത് വീട്ടില്‍ ഡെന്നി ബേബിയെയാണ്(23) അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂരില്‍ നിന്നും ചേര്‍ത്തലയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് മയക്കുമരുന്ന് കടത്തിയത്.പാലക്കാട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ നിഷാന്തിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) വി ദേവകുമാര്‍ ,വി ശ്യാംജി, സി ഇ ഒമാരായ എ നൗഫല്‍ ,എ മധു ,ആര്‍ രമേഷ് വനിത സിഇഒ കെ രഞ്ജിനി ഡ്രൈവര്‍ എസ് പരിശോധനയില്‍ സാനി എന്നിവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe