വയനാട്ടിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മകന് താൽക്കാലിക ജോലി; മൃതദേഹം ഏറ്റുവാങ്ങി സംസ്ക്കരിക്കും

news image
Jan 13, 2023, 1:22 pm GMT+0000 payyolionline.in

കൽപ്പറ്റ : വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ തോമസിന്റെ മകന് താൽക്കാലിക ജോലി നൽകാൻ ധാരണ. ആക്ഷൻ കമ്മറ്റി ഭാരവാഹികളുമായി ജില്ലാ കളക്ടർ എ ഗീത നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്ഥിര ജോലിക്കുള്ള ശുപാർശ മന്ത്രിസഭക്ക് നൽകും. നഷ്ടപരിഹാരമായി 10 ലക്ഷം ഇന്നും നാളെയുമായി കൊടുക്കും. 40 ലക്ഷം കൂടി നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും. കടുവയെ പിടിക്കാൻ ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കാനും ചർച്ചയിൽ ധാരണയായി. കളക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായ സാഹചര്യത്തിൽ തോമസിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിക്കും.

കടുവയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കടുവ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളാരംകുന്നിൽ നൂറിലേറെ വനപാലക സംഘമാണ് ക്യാമ്പ് ചെയ്യുന്നത്. അഞ്ച് നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചു. ആർആർടി സംഘത്തിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. കടുവ ഉൾവനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe