വയനാട്ടില്‍ കര്‍ഷകനെ കൊന്ന കടുവയെ കണ്ടെത്താനായില്ല; തിരച്ചില്‍ ഊര്‍ജിതം

news image
Jan 14, 2023, 3:38 am GMT+0000 payyolionline.in

കൽപ്പറ്റ∙ വയനാട് പുതുശ്ശേരി വെള്ളാരംകുന്നിൽ കർഷകനെ ആക്രമിച്ചുകൊന്ന കടുവയെ കണ്ടെത്താനുള്ള വനം വകുപ്പിന്റെ ശ്രമം ഇന്നും തുടരും. ഇന്നലെ നടത്തിയ തിരച്ചിലിൽ സമീപത്തെ പുഴയോരത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. എന്നാൽ വയലുകളും കുന്നുകളും നിറഞ്ഞ പ്രദേശത്ത് കടുവയുടെ സഞ്ചാരപാത കണ്ടെത്താൻ കഴിഞ്ഞില്ല.

അതേസമയം തോമസിന്റെ മൃതദേഹം ഇന്നു സംസ്കരിക്കും. നഷ്ടപരിഹാര തുക ഇന്നു തന്നെ വിതരണം ചെയ്യാനും മകനു വനംവകുപ്പില്‍ താൽക്കാലിക ജോലിയും നൽകാനും ഇന്നലെ തീരുമാനിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe