വടകര ബ്ലോക്ക്  പഞ്ചായത്തിന്റെ കീഴിൽ പിറവിയെടുത്ത ആർട്ട് ഗാലറിയുടെ പ്രവർത്തനം നിലച്ചു

news image
Oct 7, 2022, 2:25 pm GMT+0000 payyolionline.in

വടകര: ചിത്രകലയെ പ്രോത്സാഹിപ്പിക്കാനായി വടകര ബ്ലോക്ക്  പഞ്ചായത്തിന്റെ കീഴിൽ പിറവിയെടുത്ത ആർട്ട് ഗാലറിയുടെ പ്രവർത്തനം നിലച്ചു. കഴിഞ്ഞ ആറുമാസമായി ബ്ലോക്ക് പഞ്ചായത്ത് കോംബൗണ്ടിൽ പ്രവൃത്തിക്കുന്ന ആർട്ട് ഗാലറി തുറന്നിട്ട്. കേരളത്തിൽ ആദ്യമായിട്ടാണ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ചിത്രകലയെ പ്രോത്സാഹിപ്പിക്കാനായി ഇത്തരം ഒരു സംരംഭം ഉയർന്നുവന്നത് എന്ന ഖ്യാതി നാടെങ്ങും പരന്നിരുന്നു. ഇപ്പോൾ  ഗാലറിയുടെ ചുറ്റുപാടും കാടുകയറിയ നിലയിലാണ്.

 

2016-ല്‍ അന്നത്തെ  മന്ത്രി കെ.ടി.ജലീല്‍ ഉത്ഘാടനം ചെയ്യപ്പെട്ടതാണ് ഈ ചിത്രകലാ കേന്ദ്രം .ചിത്രകലയെ പ്രോത്സാഹിപ്പിക്കാനായി ചിത്രകലാ പഠനവും, നിരവധി പ്രമുഖരുടെ ചിത്രപ്രദര്ശനവും ഇവിടെ നടത്തിയിരുന്നു. യു ഡി എഫ് മാറി ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ ആർട്ട് ഗാലറിക്ക് ശനിദശയായി. ആർട്ട് ഗാലറിയുടെ പ്രവർത്തനം കാര്യക്ഷമാക്കാനായി ചിത്രകലാ രംഗത്ത് പ്രശസ്തരായവരുടെ നേതൃത്വത്തിൽ ഉപദേശക സമിതി  രൂപീകരിച്ചിരുന്നു. ഉപദേശക സമിതി യോഗം ചേർന്നിട്ട് മാസങ്ങൾ ഏറെയായി. സമിതി പ്രവർത്തകർ ഇതിന്റെ പ്രവർത്തനം കാര്യക്ഷമാക്കണം എന്ന് ബ്ലോക്ക് പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ലെന്നാണ് പരാതിഉയരുകയാണ്.ദേശീയ തലത്തില്‍ ചിത്രകലയില്‍  ശ്രദ്ധേയനായിരുന്ന അഴിയൂര്‍ സ്വദേശി സദു അലിയൂരിന്‍റെ സഹായ ഹസ്തങ്ങള്‍ ഏറെയുണ്ടായിരുന്നു ചോമ്പാല്‍ ആര്‍ട്ട് ഗാലറിക്ക് അദ്ദേഹത്തിന്‍റെ വിയോഗത്തിന് ശേഷം സദു അലിയൂര്‍ ആര്‍ട്ട് ഗാലറി എന്ന് നാമകരണം നടത്തി ഇതിന്‍റെ സംഘാടകര്‍ . ചിത്രകലയില്‍ താല്പര്യമുളള കൊച്ചുകുട്ടികള്‍ മുതല്‍ കേരളത്തിന്‍റെ പലദിക്കുകളില്‍ നിന്നുളള കലാകാരന്മാര്‍ വരെ വിവിധ ഘട്ടങ്ങളില്‍ ചോമ്പാലിന്‍റെ മണ്ണില്‍ ഛായകൂട്ടുമായി എത്തിയിട്ടുണ്ട് ആര്‍ട്ട് ഗാലറിയുടെ നേതൃത്വത്തില്‍ വര്‍ണ്ണശിലകള്‍ എന്ന പേരില്‍ ഗോസായിക്കുന്നില്‍ പുനത്തില്‍ കുഞ്ഞബ്ദുളള അനുസ്മരണവും നടത്തി.ചുരുങ്ങിയ കാലം കൊണ്ട്  പ്രദേശത്ത്  ചിത്രകല ജനകീയ വല്‍ക്കരിക്കാന്‍ ആര്‍ട്ട് ഗാലറിക്ക് കഴിഞ്ഞു. ഗാലറിയും കെട്ടിടവും ആള്‍പെരുമാറ്റമില്ലാതെ ചിതലെടുക്കുന്ന അവസ്ഥയിലാണ് ഇന്നുളളത് .ചിത്രകലയില്‍ താല്പര്യമുളള 120 ഓളം പേര്‍ ഇവിടെ നിന്ന്  പഠനം നടത്തി വന്നിരുന്നു . കലയെ നെഞ്ചേറ്റിയ ഒരു കൂട്ടായ്മ ആര്‍ട്ട് ഗാലറിയുടെ പിറവിയോടെ രൂപപ്പെട്ടുവന്നിരുന്നു . അത് നിലനിര്‍ത്തണമെന്നാണ് അവരുടെ ആവശ്യം .
പടം ആര്‍ട്ട് ഗാലറി പൂട്ടിയിട്ട നിലയിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe