വടകര ആശുപത്രിയിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ യോഗം വിളിക്കും: കെ കെ രമ എംഎൽഎ

news image
Oct 1, 2022, 4:11 pm GMT+0000 payyolionline.in

വടകര: വടകര ജില്ലാ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വകുപ്പ് തല പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുമെന്ന് കെ കെ രമ എം എൽ എ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. ഒക്ടോബർ ഏഴിനാണ് യോഗം ചേർക്കുന്നത്. ജില്ലാ ആശുപത്രിയിൽ സ്പെഷ്യലിസ്റ് ഡോക്ടർമാരുടേതടക്കം നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് മൂലം രോഗികകൾ അടക്കം നേരിടുന്ന പ്രശ്നങ്ങൾ സമിതിയഗങ്ങളായ  പ്രദീപ് ചോമ്പാലയും പി എം മുസ്തഫ എന്നിവർ  ഇക്കാര്യം യോഗത്തിൽ ചൂണ്ടിക്കാട്ടിയത്.

വടകര സിവിൽ സ്റ്റേഷനിലെ പഴയ ബ്ലോക്കിൽ  വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് ഫ്യുസ് ഊരിയിരുന്നു. പ്രശ്നം ഗൗരവതരമാണെന്നും, ഇത് പൊതുമരാമത്ത്, റവന്യു, കെ എസ് ഇ ബി എന്നിവരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും എം എൽ എ പറഞ്ഞു. ഓരോ വകുപ്പിലും പ്രത്യക മീറ്റർ സ്ഥാപിച്ചു വൈദ്യുതി വിതരണം കാര്യക്ഷമാക്കാൻ 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തെയ്യാറാക്കിയിരുന്നു. ഫണ്ടിന്റെ പ്രശ്നം പറഞ്ഞു റവന്യുവും, പി ഡബ്ള്യുഡിയും തമ്മിലുള്ള പ്രശ്നമാണ് ഇത് നടക്കാതെ പോയത്തിന്റെ കാരണം. വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാത്തതിന് സമിതിയോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ  അഷ്റഫാണ് പ്രശ്നം ഉന്നയിച്ചത്. വകുപ്പ് തല മേധാവികൾ സമിതി യോഗത്തിൽ പങ്കെടുക്കാത്ത വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. കെ കെ രമ എം എൽ എ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഇൻചാർജ് കെ നൂറുദ്ദീൻ, സമതി അംഗങ്ങളായ പി പി ബിനീഷ്, ടി വി ബാലകൃഷ്ണൻ, പ്രദീപ്  ചോമ്പാല, പി കെ കരീം, പുറന്തോടത്ത് സുകുമാരൻ, ബാബു ഒഞ്ചിയം, പി എം മുസ്തഫ, വി പി അബ്ദുള്ള, എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe