‘ലോക ജലദിനാചരണം – ജൽ ജീവൻ മിഷൻ തുറയൂർ ഗ്രാമ പഞ്ചായത്ത് ജലദിനം ആചരിച്ചു

news image
Mar 22, 2023, 1:14 pm GMT+0000 payyolionline.in

തുറയൂർ:  ‘ലോക ജലദിനാചരണത്തിന്റെ ഭാഗമായി ജൽ ജീവൻ മിഷൻ തുറയൂർ ഗ്രാമ പഞ്ചായത്ത് ജലദിനം ആചരിച്ചു. ജലദിനാചരണ പരിപാടി പ്രസിഡണ്ട് സി.കെ.ഗിരീഷ് ഉത്ഘാടനം ചെയ്തു.
‘ജൽ ജീവൻ മിഷൻ നിർവ്വഹണ സഹായ സ്ഥാപനം എസ് ഇ യു എഫ് പഞ്ചായത്ത് തലത്തിൽ സ്കൂളുകളിൽ നടത്തിയ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും പ്രസിഡന്റ്‌ നിർവ്വഹിച്ചു.
ജലദിന പ്രതിജ്ഞ വികസന കാര്യ ചെയർമാൻ ടി.കെ.ദിപിന ചൊല്ലിക്കൊടുത്തു.

 

മെമ്പർമാരായ എ.കെ.കുട്ടിക്കൃഷ്ണൻ, ശ്രീകല കെ.പി, ജിഷ മാടായി, നജ്ല അഷറഫ്, സജിത കെ.ടി, സെക്രട്ടറി കെ.കൃഷ്ണകുമാർ എന്നിവർ ആശംസകളർപ്പിച്ചു.
ജല സാക്ഷരത, ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ഐ എസ് എ കോ-ഓർഡിനേറ്റർ ടി.പി.രാധാകൃഷ്ണൻ ക്ലാസ്സെടുത്തു. ടീം ലീഡർ ആർഷ കെ. സ്വാഗതവും അശ്വന്ത് സി.കെ.നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe