ലീഗ് രാഷ്ട്രീയം കാലം ഏല്പിച്ച ദൗത്യം: സി.പി ചെറിയ മുഹമ്മദ്

news image
Jan 22, 2023, 1:48 pm GMT+0000 payyolionline.in

മേപ്പയ്യൂർ :പിന്നോക്കമായവരെ മുമ്പിലെത്തിക്കാനും, അരികുവൽക്കരിപ്പെട്ടവർക്ക് ദേശീയ ധാരയിലെത്താനും കാലമേൽപ്പിച്ച രാഷ്ട്രീയ ദൗത്യമാണ് മുസ്‌ലിം ലീഗിന് നിർവ്വഹിക്കാനുള്ളതെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. പാർട്ടി ഭാരവാഹിത്വവും, കൗൺസിലർ ഷിപ്പും ഏറ്റെടുക്കുന്ന നേതാക്കൾ മേൽ പറഞ്ഞ കാര്യങ്ങൾ നിർവ്വഹിക്കാൻ എന്നും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു.മുസ് ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം മേപ്പയ്യൂർ ടി.കെ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് പ്രതിനിധി സമ്മേളനം സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

പ്രസിഡന്റ് ആർ.കെ മുനീർ അധ്യക്ഷനായി.അബൂട്ടി മാസ്റ്റർ ശിവപുരം മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ് സ്വാഗതവും ട്രഷറർ എം.കെ.സി കുട്ട്യാലി നന്ദിയും പറഞ്ഞു.എസ്.പി കുഞ്ഞമ്മത്, സി.പി.എ അസീസ്, എ.വി അബ്ദുള്ള, മിസ് അബ് കീഴരിയൂർ, ടി.കെ ഇബ്രാഹിം, വി.പി അബ്ദുസ്സലാം, എസ്.കെ അസ്സയിനാർ, പി.കെ അബ്ദുള്ള, ഒ മമ്മു, വി.വി.എം ബഷീർ, മുനീർ കുളങ്ങര, പി.ടി അഷറഫ്, ആനേരി നസീർ, മൂസ്സ കോത്തമ്പ്ര, വി.പി റിയാസ് സലാം, പി.സി മുഹമ്മദ് സിറാജ്, ഷിഹാബ് കന്നാട്ടി, മുഹമ്മദ് ചാവട്ട് എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe