ലഹരി വിരുദ്ധ ആശയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ

news image
Nov 7, 2022, 1:08 pm GMT+0000 payyolionline.in

കൊയിലാണ്ടി: കേരള സർക്കാർ ലഹരിക്കെതിരെ നടപ്പിലാക്കുന്ന ബോധവൽക്കരണങ്ങൾ ആത്മാർഥതയുള്ളതാണെങ്കിൽ ലഹരി വിരുദ്ധ ആശയങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഐആർഎംയു ‘ലഹരിക്കെതിരെ ഞങ്ങളുമുണ്ട്’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ ആശങ്കയിലായതിക്കൊണ്ട്  കൗമാരക്കാരിലും  യുവാക്കളി ലും  മയക്കുമരുന്നുപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ
വിദ്യാലയങ്ങളിൽ ബോദവൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക പ്രവർത്തകൻ എൻ.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.കെ.പ്രിയേഷ് കുമാർ പ്രതിഞ്ജ ചൊല്ലി. കുഞ്ഞബ്ദുല്ല വാളൂർ, കെ.ടി.കെ.റഷീദ്, മുജീബ് കോമത്ത് എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe