ലഹരി നിർമ്മാർജ്ജനം ; കടലൂർ ഹൈസ്കൂളിൽ ജനജാഗ്രത സദസ്സ്

news image
Oct 26, 2022, 2:47 pm GMT+0000 payyolionline.in

 

നന്തി ബസാർ: ലഹരി നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി വൻമുഖം ഗവ: ഹൈസ്ക്കൂളിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. കെ.മുരളീധരൻ എം.പി.ഉൽഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി.ദുൽ ഖിഫിൽ അധ്യക്ഷനായി. ഹെഡ്മിസ്റ്റർസ് പി.ഡി.സുചിത്ര റിപ്പോർട്ടവതരിപ്പിച്ചു.

ജനജാഗ്രത സദസ്സ് കെ.മുരളീധരൻ എം.പി.ഉൽഘാട നം ചെയ്യുന്നു

ഭിന്നശേഷി സൗഹൃദ ക്ലാസ് റൂമിലേക്കുള്ള പാടിയാട്രിക് വീൽചെയർ കുണ്ടൻറവിട നൗഷാദിൽ നിന്ന് കെ.മുരളീധരൻ ഏറ്റുവാങ്ങി. എൽ എസ് എസ് ,യു എസ് എസ് പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്കമെമ്പർ സുഹറഖാദർ ,വാർഡ് മെമ്പർമാരായ പി.പി.കരീം, റഫീഖ് പുത്തലത്ത്, സുജ കെ.എൽ, കാളിയേരി മൊയതു ,സ്റ്റാഫ് സിക്രട്ടറി നൗഷാദ് കുന്നുമ്മൽ സംസാരിച്ചു. പോലീസ് സബ്ബ് ഇൻസ്പക്ടർ സി.ആർ അരവിന്ദ് ക്ലാസ്സെടുത്തു. പി.ടി.എ.പ്രസിഡണ്ട് നൗഫൽ നന്തി സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe