ആലുവ: ആലുവ – മൂന്നാർ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മാറമ്പിള്ളി കുന്നത്തുകര കറുംകുളം വീട്ടിൽ കുഞ്ഞുമുഹമ്മദാണ് (70) മരിച്ചത്. കഴിഞ്ഞ മാസം 20 ന് ചാലക്കൽ പതിയാട്ട് ഭാഗത്താണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന കുഞ്ഞുമുഹമ്മദ് വ്യാഴാഴ്ച്ച നാലുമണിയോടെ ആലുവ നജാത്ത് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.