റെയിൽവേ ആനുകൂല്യ നിഷേധത്തിനെതിരെ തിക്കോടിയിൽ പ്രതിഷേധം

news image
Oct 6, 2022, 2:48 pm GMT+0000 payyolionline.in

തിക്കോടി: വയോജനങ്ങൾക്ക് കോവിഡ് സാഹചര്യത്തിൽ മരവിപ്പിച്ച ആനുകൂല്യങ്ങൾ  പുനരുജീവിപ്പിക്കാൻ ശ്രെമിക്കാതിരിക്കുന്ന റെയിൽവേക്കെതിരെ പോസ്റ്റ്കാർഡ് അയക്കൽ സമരം നടത്തി. കേരള സീനിയർ സിറ്റിസൺ ഫോറം പലതവണ നിവേദനങ്ങൾ അയച്ചിട്ടും, പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിച്ചിട്ടും അധികാരികൾ  ഇക്കാര്യത്തിൽ മാറ്റം വരുത്തിയിട്ടില്ല. ഇത്തരം നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുതിർന്ന പൗരന്മാർ റെയിൽവേ മന്ത്രിക്ക് പോസ്റ്റ്കാർഡ് അയക്കൽ സമരം നടത്തിയത്.

തിക്കോടി യൂണിലെ 114 ഓളം മെമ്പർമാർ ഒപ്പ് പതിച്ച കാർഡുകൾ പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചു കൊണ്ട് റെയിൽവേ മന്ത്രിയെ പ്രതിഷേധം അറിയിച്ചു. എം .കെ .നായർ, പുറക്കാട് ഇ.കുമാരൻ മാസ്റ്റർ , ഇബ്രാഹിം തിക്കോടി, ബാലൻ കേളോത്ത് , പി രാമചന്ദ്രൻ നായർ, കെ .മുഹമ്മദലി, പി. കെ .ശ്രീധരൻ മാസ്റ്റർ, ശാന്ത കുറ്റിയിൽ, കണ്ണലംകണ്ടി കുഞ്ഞി കണ്ണൻ, ടി. കരുണാകരൻ, ആരതി ഗോപാലൻ, കുന്നനാരി കുഞ്ഞികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe