റിസ്ക് ഫണ്ട് ആനുകൂല്യം ഉടൻ വിതരണം ചെയ്യുക; പയ്യോളി കെസിഇസി കൺവെൻഷൻ

news image
Nov 21, 2022, 1:58 pm GMT+0000 payyolionline.in

പയ്യോളി: സഹകരണ ബേങ്കിൽ നിന്നും വായ്പയെടുത്ത് മരണമടഞ്ഞവർക്കും രോഗികൾക്കുമുള്ള റിസ്ക് ഫണ്ട് ആനുകൂല്യം വർഷങ്ങളായി നൽകിയിട്ടില്ല. പെട്ടെന്ന് നൽകാനാവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് കേരള കോ ഓപ് എംപ്ലോയിസ് സെൻ്റർ ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജിമ്മി ജോസ് പൈമ്പിളിൻ്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ സെൻ്റർ സംസ്ഥാന പ്രസിഡണ്ട് സി.സുജിത്ത് ഉദ്ഘാടനം ചെയ്തു.

ജയദേവൻ

അസി.ഡയരക്ടർ എ.വി.ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി. രാമചന്ദ്രൻ കുയ്യണ്ടി, സി.പി രാജൻ, വി.കെ രമേശ് ബാബു, ഒ.മഹേഷ് കുമാർ , ശിവകുമാർ കെ , സുനിൽ ഓടയിൽ, പ്രസീത് കുമാർ പി.പി, പ്രഭീഷ് ആദിയൂർ, സുനിൽ എം ഉരളൂർ  എന്നിവർ സംസാരിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികൾ പ്രസിഡണ്ട് മലയിൽ ബാലകൃഷ്ണൻ, വൈ: പ്രസിഡണ്ടുമാരായി സുനിൽ ഓടയിൽ, ജിഷ വി.സി, ജനറൽ സെക്രട്ടറി എം പി ജയദേവൻ, സെക്രട്ടറി  പ്രഭീഷ് ആദിയൂർ, ജോളി പൈക്കാട്ട്, ട്രഷറർ എൻ കെ അജിത്ത് കുമാർ എന്നിവരെ തെരെഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe