റിപ്പബ്ലിക് ദിനപരേഡ്: കർണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി

news image
Jan 13, 2023, 5:22 am GMT+0000 payyolionline.in

ബെംഗളൂരു: റിപ്പബ്ലിക് ദിനപരേഡില്‍ കർണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി നൽകി പ്രതിരോധമന്ത്രാലയം. പരേഡിൽ കർണാടകയുടെ നിശ്ചലദൃശ്യത്തിന് ആദ്യം അനുമതി നല്‍കിയിരുന്നില്ല. പ്രതിപക്ഷം ബിജെപി സര്‍ക്കാരിനെതിരെ ഇത് ആയുധമാക്കിയിരുന്നു. ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിദ്ധരാമയ്യ അറിയിച്ചിരുന്നു. ‘നാരീശക്തി’ എന്ന ആശയമാണ് കർണാടകയുടെ നിശ്ചലദൃശ്യത്തിന് ഉപയോഗിക്കുന്നത്. തുടർച്ചയായി 14 ആം വർഷമാണ് കര്‍ണാടക നിശ്ചലദൃശ്യം അവതരിപ്പിക്കുന്നത് റെക്കോഡാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe