ജെ.സി.ഐ പുതിയനിരത്ത് വിവിധ മേഖലളിൽ മികവാർന്ന സേവനങ്ങൾ നൽകിയ വ്യക്തികളെ ആദരിച്ചു

news image
Jan 27, 2023, 2:44 pm GMT+0000 payyolionline.in

നന്തിബസാർ: ജെ.സി.ഐ പുതിയനിരത്ത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വിവിധ വ്യക്തികളെ ആദരിച്ചു. രാജ്യസുരക്ഷയ്ക്ക് മികച്ച സംഭാവനകൾ നൽകിയ റിട്ടയർ സുബേദാർ മേജർ ബാലകൃഷ്ണൻ കിടാവ് , ജൈവ കൃഷിയിലൂടെ ശ്രദ്ധ നേടിയ വേണു താഴെ ഇല്ലത്ത്, സാമൂഹ്യ സേവന രംഗത്ത് നിശബ്ദ പ്രവർത്തനം നടത്തുന്ന പെരുമാൾപുരം ഗവൺമെന്റ് ഹോസ്പിറ്റൽ താൽക്കാലിക ജീവനക്കാരനായ ഗോവിന്ദൻ നായർ എന്നിവരെയാണ് ആദരിച്ചത്.

പ്രസിഡണ്ട് ജെ.സി. ശ്രീനേഷ് ഉപഹാരങ്ങൾ സമർപ്പിച്ചു. ചടങ്ങിന് ജെ.എഫ് എം രബിലാഷ് സ്വാഗതവും ജെ.സി അബ്ദുൾ മനാഫ് നന്ദിയും പറഞ്ഞു. പാസ്റ്റ് പ്രസിഡണ്ടുമാരായ ജെ.സി. അജയ് ബിന്ദു, ജെ.സി അരവിന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe