റബറിന്റെ താങ്ങുവില 250 രൂപയാക്കണം: ഉപവാസ സമരവുമായി പി.സി.ജോർജ്

news image
Nov 22, 2022, 1:55 pm GMT+0000 payyolionline.in

കോട്ടയം∙ റബറിന്റെ താങ്ങുവില 250 രൂപയാക്കണമെന്ന ആവശ്യവുമായി പി.സി.ജോർജിന്റെ ഏകദിന ഉപവാസ സമരം. ‘‘ഇപ്പോഴും റബർ വെട്ടിക്കളയണം എന്നു തന്നെയാണ് അഭിപ്രായം. നിസഹായരായ കർഷകർക്കു വേണ്ടി മാത്രമാണ് ഇപ്പോഴത്തെ സമരം. ആദ്യമായി താങ്ങുവില 150 രൂപയാക്കിയത് കെ.എം. മാണിയാണ്. മാന്യത ഉണ്ടെങ്കിൽ റബർ കർഷകരെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന സർക്കാരിൽനിന്ന് ജോസ് കെ.മാണി പുറത്തുവരണം’’ – പി.സി.ജോർജ് പറഞ്ഞു.

‘‘കേരളത്തിലെ കാർഷികമേഖല മുഴുവനായി തകർന്ന നിലയിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് പ്രകടനപത്രികയിൽ റബറിന്റെ താങ്ങുവില 250 ആക്കുമെന്ന് പറഞ്ഞിരുന്നു. അധികാരത്തിൽ വന്നിട്ട് രണ്ടുവർഷമായിട്ടും തീരുമാനമായില്ല. 145 രൂപയാണ് ഇപ്പോൾ റബറിന്റെ വില. ആത്മഹത്യയുടെ വക്കിലാണ് കർഷകർ’’– പി.സി.ജോർജ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe