റഫീഖിന്റെ കുടുംബത്തിന് തിക്കോടി സ്നേഹ ഹസ്തത്തിന്റെ വീട് കൈമാറി

news image
Nov 8, 2022, 12:05 pm GMT+0000 payyolionline.in

മൂടാടി : മുചുകുന്ന് വലിയ മല കോളനിയിൽ താമസിക്കുന്ന മാനഞ്ചേരി  റഫീഖിന്റെ നിർദ്ദന കുടുംബത്തിന് തിക്കോടി സ്നേഹ ഹസ്തം കൂട്ടായ്മ നിർമ്മിച്ച് നൽകിയ സ്നേഹ വീട് കൈമാറി.

മുചുകുന്ന് വലിയ മല കോളനിയിൽ  മാനഞ്ചേരി റഫീഖിന്റെ  കുടുംബത്തിന് തിക്കോടി സ്നേഹ ഹസ്തം കൂട്ടായ്മ നിർമ്മിച്ച് നൽകിയ  സ്നേഹ വീടിന്റെ താക്കോൽ സ്നേഹ ഹസ്തത്തിന് വേണ്ടി പി.എം ബാബു ഹാജി മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാറിന് കൈമാറുന്നു

സ്നേഹ ഹസ്തം കൂട്ടായ്മക്ക് വേണ്ടി പി.എം ബാബു ഹാജി വീടിന്റെ താക്കോൽ മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാറിന് കൈമാറി. സ്നേഹ ഹസ്തം അംഗങ്ങളായ ഒ.ടി ലത്തീഫ്, പി.വി അസ്സു കുരിക്കൾ എന്നിവരോടൊപ്പം ടി.ഖാലിദ്, പി.ഹാഷിം, പാലത്തിൽ മജീദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe