ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം ; മെഗാ തിരുവാതിര ഇന്ന്  വൈകുന്നേരം 6:40 നു

news image
Feb 1, 2023, 10:40 am GMT+0000 payyolionline.in

പയ്യോളി  : ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവത്തോടനുബന്ധിച്ചു ക്ഷേത്ര പരിസര വാസികളായ മഹിളാ ഭക്തജനങ്ങൾ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര ഇന്ന്  വൈകുന്നേരം 6 .40 നു ക്ഷേത്ര തിരുസന്നിധിയിൽ അരങ്ങേറും.

 

വിദഗ്ധരായ നൃത്താധ്യാപകരുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ നൂറിലധികം പേർ തിരുവാതിരയിൽ അണിനിരക്കും. ഉത്സവത്തോടനുബന്ധിച്ചു നിരവധി കലാസാംസ്കാരിക പരിപാടികൾ ക്ഷേത്ര സന്നിധിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലുംആദ്യമായാണ് പ്രത്യേകം സജ്ജമാക്കുന്ന വേദിയിൽ ഇങ്ങനെയൊരു പരിപാടി അവതരിപ്പിക്കുന്നത്. ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം 4.30 നു ശിവഭജനയുടെ ഭജന, മെഗാ തിരുവാതിരക്കു ശേഷം കുമ്മി കളിയും, കൈകൊട്ടിപ്പാട്ടും അവതരിപ്പിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe