പയ്യോളി : രാഹുൽ ഗാന്ധിയെഎംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സംഘപരിവാർ അധികാര കേന്ദ്രങ്ങളുടെ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടിക്കെതിരെ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് നടത്തി.
തച്ചൻകുന്നിൽ നിന്ന് തുടങ്ങി പയ്യോളിയിൽ സമാപിച്ചുകെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു .സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. തൊടുവയൽ സദാനന്ദൻ സംസാരിച്ചു. പയ്യോളി ടൗണിൽ നടന്ന സമാപന യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പടന്നയിൽ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
പുത്തുക്കാട്ട് രാമകൃഷ്ണൻ ഇ ടി പത്മനാഭൻ കെ ടി വിനോദൻ ,ഗീത ശ്രീജിത്ത്, ഇ കെ ശീതൾ രാജ്, സനൂപ് കോമത്ത് വടക്കയിൽ ഷഫീഖ് ,പി.എൻ അനിൽ കുമാർ ,മുജേഷ് ശാസ്ത്രി ,പി എം ഹരിദാസൻ ,എൻ പി രാജേഷ് ,അൻവർ ക്കായിരിറികണ്ടി, ഇ സൂരജ് എന്നിവർ സംസാരിച്ചു. എങ്ങിലാടി അഹമ്മദ്, പി എം അഷ്റഫ് ,നിധിൻ പൂഴിയിൽ കാര്യാട്ട് ഗോപാലൻ ,എൻ എം മനോജ് എന്നിവർ മാർച്ച് നേതൃത്വം നൽകി