‘യുജിസി മാനദണ്ഡപ്രകാരമല്ല’: മൂന്ന് ഗവ. ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി

news image
Jan 6, 2023, 5:28 am GMT+0000 payyolionline.in

തിരുവനന്തപുരം∙ സംസ്ഥാനത്തെ മൂന്ന് ഗവ. ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) റദ്ദാക്കി. യുജിസി മാനദണ്ഡപ്രകാരമല്ല നിയമനമെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. തിരുവനന്തപുരം, എറണാകുളം, തൃശൂർ ലോ കോളജ് പ്രിൻസിപ്പലുമാരുടെ നിയമനമാണ് റദ്ദാക്കിയത്. വൈസ് ചാൻസലർ (വിസി) നിയമനത്തിലെ സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചാണ് കെഎടിയുടെ ഉത്തരവ്.

സെലക്‌ഷൻ കമ്മിറ്റി രൂപീകരിച്ചല്ല നിയമനം. അപേക്ഷിച്ചവരുടെ അക്കാദമിക യോഗ്യതകൾ പരിഗണിച്ച് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചായിരുന്നു നിയമനം നടത്തേണ്ടത്. അഭിമുഖത്തിലെ മാർക്കും പരിഗണിച്ചായിരിക്കണം നിയമനം നടത്തേണ്ടതെന്നും ഈ യുജിസി ചട്ടങ്ങൾ പാലിക്കപ്പെട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം ഗവ. ലോ കോളജ് പ്രിൻസിപ്പൽ ബിജു കുമാർ, എറണാകുളം ഗവ. ലോ കോളജ് പ്രിൻസിപ്പൽ ബിന്ദു, തൃശൂർ ഗവ. ലോ കോളജ് പ്രിൻസിപ്പൽ പി.ആർ.ജയദേവൻ എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്.

ഈ നിയമനങ്ങൾ േചാദ്യം ചെയ്തുകൊണ്ട് 2021ൽ എറണാകുളം ഗവ. ലോ കോളജിലെ അധ്യാപകൻ ഡോ. ഗിരിശങ്കർ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കെഎടിയുടെ ഉത്തരവ്. മതിയായ യോഗ്യതയുള്ളവരെ പരിഗണിക്കാതെയായിരുന്നു നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിച്ചായിരുന്നു ഹർജി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe