യാത്രക്കിടയിൽ ട്രെയിനിൽ തലകറങ്ങി വീണ വിദ്യാർത്ഥിനിക്ക് രക്ഷകരായി കൊയിലാണ്ടിയിൽ പോലീസും സേവാഭാരതി പ്രവർത്തകനും

news image
Feb 2, 2023, 12:38 pm GMT+0000 payyolionline.in

കൊയിലാണ്ടി: യാത്രക്കിടയിൽട്രെയിനിൽ തലകറങ്ങി വീണ് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനിക്ക് വണ്ടിയിലുണ്ടായിരുന്ന റെയിൽവെ പോലീസുകാരനും, സേവാഭാരതി പ്രവർത്തകനും രക്ഷകരായി.  തൃശ്ശൂരിൽ നിന്നും മംഗലാപുരത്തെക്ക് പോവുകയായിരുന്ന ഫെമി (20) എന്ന വിദ്യാർത്ഥിനിയാണ് തലകറങ്ങി വീണത്‍ . ഏറനാട് എക്സ്പ്രസ്സിൽ വരുമ്പോൾ കൊയിലാണ്ടിയിൽ എത്താനാവുമ്പോഴായിരുന്നു സംഭവം.

ട്രെയിനിൽ ഉണ്ടായിരുന്ന റെയിൽവെ പോലീസ് കുട്ടിക്ക് സി.പി.ആർ. കൊടുക്കുകയും, സേവാഭാരതി പ്രവർത്തകനായ തിരുവനന്തപുരം സ്വദേശി മുരളികൃഷ്ണൻ, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും, കൊയിലാണ്ടി സേവാഭാരതി പ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തു. ആശുപ ത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം സേവാഭാരതി പ്രവർത്തകരുടെ കൂടെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.മംഗലാപുരത്ത് ഫിസിയോ തെറാപ്പി കോഴ്സ് പഠിക്കുകയാണ് വിദ്യാർത്ഥി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe