മേലടി ബിആർസി പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികള്‍ക്ക് പഠനയാത്ര സംഘടിപ്പിച്ചു

news image
Nov 26, 2022, 7:39 am GMT+0000 payyolionline.in

പയ്യോളി : ബി ആർ സി മേലടിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠനയാത്ര ജെ. സി.ഐ പയ്യോളിയുമായി സഹകരിച്ച് സംഘടിപ്പിച്ചു. യാത്ര പയ്യോളി സി. ഐ. സുഭാഷ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ജെസിഐ അംഗങ്ങളായ അജ്മൽ മാടായി ,വിനോദ് അപ്പോളോ,സമീർ സൂപ്പർ,മുഹമ്മദ് നൈസ്, യാസർ രാരാരി എന്നിവർ സന്നിഹിതരായിരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും ആണ് പഠനയാത്രയിൽ ഉള്ളത്. കുട്ടികൾ പയ്യോളി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.പയ്യോളി പോലീസ് സിഐ സുഭാഷ് മധുരം നൽകി

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe