മേപ്പയ്യൂരിൽ കേരള ബാർബർ & ബ്യൂട്ടീഷ്യൻസ് യൂനിയൻ സിഐടിയു  ജില്ലാ സമ്മേളനം

news image
Mar 14, 2023, 2:33 pm GMT+0000 payyolionline.in

മേപ്പയ്യൂർ:  കേന്ദ്രം വിലക്കയറ്റം പിടിച്ചു നിർത്താനാകാതെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെ.എം എസ്.ആർ .എ സംസ്ഥാന പ്രസിഡൻറും സി.ഐ.ടി.യു ജില്ലാ ട്രഷററുമായ കെ.എം.സന്തോഷ് പറഞ്ഞു. കേരള ബാർബർ & ബ്യൂട്ടീഷ്യൻസ് യൂനിയൻ സി.ഐ.ടി.യു  കോഴിക്കോട് ജില്ലാ സമ്മേളനം മേപ്പയ്യൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

തൊഴിലില്ലായ്മ നിരക്കും, പണപ്പെരുപ്പവും മുമ്പെങ്ങുമില്ലാത്ത വിധം വർധിച്ചിരിക്കുകയാണെന്നും അസംഘടിതമേഖലയിലെ കോടിക്കണക്കായ തൊഴിലാളികളുടെ ജീവിതം എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എറിയുകയാണ് കേന്ദ്ര ഗവൺമെൻ്റന്നും അദ്ദേഹം ആരോപിച്ചു.

കെ.എസ്.ബി.യു ജില്ലാ പ്രസിഡൻ്റ് പി.രാജൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി.കെ.സോമൻ പ്രവർത്തന റിപ്പോർട്ടും,സംസ്ഥാന സെക്രട്ടറി വി.ജി.ജിജോ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡൻ്റ് ടി.ജി.നാരായണൻ, എം.എം.സുനിൽ കുമാർ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ്, ഏരിയ സെക്രട്ടറി കെ.സുനിൽ, കെ.എസ്.ആർ.ടി.സി എംപ്പോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.സി.അനൂപ്, ചുമട്ട് തൊഴിലാളി യൂനിയൻ ജില്ലാ കമ്മിറ്റിയംഗം കെ.രാജീവൻ, എം.ബാബു, എം.ദാമോദരൻ, എം.പി.കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe