മേപ്പയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് ; അപകടം രാവിലെ 8 മണിക്ക്

news image
Sep 15, 2022, 4:42 am GMT+0000 payyolionline.in

വടകര:  മേപ്പയില്‍ ബസിനു പിന്നില്‍ മറ്റൊരു ബസിടിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്ക്.  പേരാമ്പ്ര ഭാഗത്ത് നിന്നു വടകരക്കു വരികയായിരുന്ന ബസുകളാണ് അപകടത്തില്‍പെട്ടത്. രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.

വടകര ഭാഗത്തേക്ക് വരികയായിരുന്ന പി പി ബ്രദേഴ്‌സ് ബസ് മുന്നില്‍ പോവുകയായിരുന്ന ഹോളിഡെയ്‌സ് ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റി. വടകര പോലീസ് സ്ഥലത്തെത്തി. ആരുടെയും പരിക്ക് ഗുരുതരമല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe