മെട്രോ നിർമാണത്തിനിടെ അപകടം: ബി.എം.ആർ.സി.എല്ലിന് ഹൈകോടതി നോട്ടീസ്

news image
Feb 2, 2023, 3:28 am GMT+0000 payyolionline.in

ബം​ഗ​ളൂ​രു: മെ​ട്രോ നി​ർ​മാ​ണ​ത്തി​നി​ടെ തൂ​ൺ ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ബം​ഗ​ളൂ​രു മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന് (ബി.​എം.​ആ​ർ.​സി.​എ​ൽ) ക​ർ​ണാ​ട​ക ഹൈ​കോ​ട​തി നോ​ട്ടീ​സ്. പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി പ​രി​ഗ​ണി​ച്ച കോ​ട​തി ബി.​എം.​ആ​ർ.​സി.​എ​ല്ലി​ന് മ​റു​പ​ടി ന​ൽ​കാ​ൻ ര​ണ്ടാ​ഴ്ച സാ​വ​കാ​ശം അ​നു​വ​ദി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ, ബി.​ബി.​എം.​പി, ബി.​എം.​ആ​ർ.​സി.​എ​ൽ ചീ​ഫ് എ​ൻ​ജി​നീ​യ​ർ, നി​ർ​മാ​ണ ക​മ്പ​നി​യാ​യ നാ​ഗാ​ർ​ജു​ന ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി ലി​മി​റ്റ​ഡ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി. ഹെ​ന്നൂ​രി​നു സ​മീ​പം ജ​നു​വ​രി പ​ത്തി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സോ​ഫ്റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ തേ​ജ​സ്വി​നി, ര​ണ്ടു വ​യ​സ്സു​കാ​ര​നാ​യ മ​ക​ൻ എ​ന്നി​വ​ർ മ​രി​ച്ചി​രു​ന്നു.

സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന നാ​ലം​ഗ കു​ടും​ബ​ത്തി​നു മേ​ൽ മെ​ട്രോ തൂ​ണി​ന്റെ ക​മ്പി​ക്കൂ​ട് ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജ​നു​വ​രി 13ന് ​ഹൈ​കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു.

പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് അ​ലോ​ക് ആ​രാ​ധെ, ജ​സ്റ്റി​സ് എ​സ്. വി​ശ്വ​ജി​ത്ത് ഷെ​ട്ടി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് കേ​സെ​ടു​ക്കാ​ൻ ര​ജി​സ്ട്രാ​ർ ജ​ന​റ​ലി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe