‘മൂവ് ബിയോണ്ട് ദി പാസ്ററ്’; പയ്യോളി റണ്ണേഴ്സ് ക്ലബ്ബും ജെസിഐ പുതിയ നിരത്തും തിക്കോടിയിൽ മാരത്തോൺ സംഘടിപ്പിച്ചു

news image
Jan 2, 2023, 5:55 am GMT+0000 payyolionline.in

പയ്യോളി:  പയ്യോളി റണ്ണേഴ്സ് ക്ലബ്ബും ജെസിഐ പുതിയ നിരത്തും  സംയുക്ത ആഭിമുഖ്യത്തിൽ പുതുവത്സര ദിനത്തിൽ “പുതുവത്സരത്തെ വരവേൽക്കാൻ 23 കിലോമീറ്റർ ഓട്ടം -‘മൂവ് ബിയോണ്ട് ദി പാസ്ററ് ” എന്ന സന്ദേശമുയർത്തി മാരത്തോൺ സംഘടിപ്പിച്ചു. തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ കാലത്ത് 5 മണിക്ക് തിക്കോടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ വിശ്വൻ തിക്കോടി , ജെ സി ഐ പുതിയനിരത്ത് പ്രസിഡണ്ട് ശ്രീനേഷ് മാസ്റ്റർ എന്നിവർ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു..


കാപ്പാട് ബീച്ചിൽ നടന്ന സമാപന ചടങ്ങിൽ ജെസിഐ സെക്രട്ടറി അബ്ദുൾ മനാഫ് സ്വാഗതം പറഞ്ഞു. ജെ സി ഐ പ്രസിഡണ്ട് ശ്രീനേഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർ അഫ്സൽ ഉത്ഘാടനം ചെയ്തു. ലഹരിക്കെതിരേ വ്യായാമമാണ് ലഹരി എന്ന സന്ദേശവുമായി നടന്ന മാരത്തോൺ ആവേശജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ജെ കോം വടകര ടേബിൾ ചെയർമാൻ രബിലാഷ്, കാലിക്കറ്റ് റോയൽ റണ്ണേഴ് ക്ലബിനു വേണ്ടി വിഷ്ണു ടി.പി. , കാപ്പട് ബീച്ച് ഫിറ്റ്നസ് ക്ലബിനു വേണ്ടി യൂനസ് മാസ്റ്റർ, എന്നിവർ ആശംസകൾ അറിയിച്ചു. പയ്യോളി റണ്ണേഴ്സ് ക്ലബ്ബിനു വേണ്ടി പ്രേംജിത് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe