മൂടാടിയിൽ കുടുംബശ്രീ 3-ാം വാർഡ് എഡിഎസ് വാർഷികാഘോഷം

news image
Mar 5, 2023, 6:19 am GMT+0000 payyolionline.in

മൂടാടി: മൂടാടി  ഗ്രാമപഞ്ചായത്ത് കുടുംബശ്രീ 3-ാം വാർഡ് എ. ഡി. എസ് വാർഷികാഘോഷം വാർഡ് മെമ്പർ രജുല ടി.എം ന്റെ അദ്ധ്യക്ഷതയിൽ പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.
വാർഷിക റിപ്പോർട്ട് എ ഡി എസ് സെക്രട്ടറി സ്മിത.പി അവതരിപ്പിച്ചു.
പ്രേംനസീർ പുരസ്ക്കാരം കരസ്ഥമാക്കിയ സ്നേഹ കുടുംബശ്രീ അംഗം പ്രശസ്ത ഗായിക സീനരമേശിന് വേണ്ടി പന്തലായനി ബ്ലോക്ക് വികസന കാര്യ സ്റ്റാൻറിംഗ് കമ്മIറ്റി ചെയർമാൻ കെ. ജീവാനന്ദൻ മാസ്റ്ററിൽ നിന്നും സ്നേഹോപഹാരം സ്നേഹ കുടുംബശ്രീ പ്രസിഡന്റ് ജംഷീറ ഏറ്റുവാങ്ങി.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഖില എം.പി, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.കെ.ഭാസ്കരൻ, വാർഡ് മെമ്പർ വി.കെ. രവീന്ദൻ, സി ഡി എസ് ചെയർപേഴ്സൺ
ശ്രിലത,  രാഷ്ട്രീയ പ്രതിനിധികളായ വിശ്വൻ ചെല്ലട്ടാംകണ്ടി, മനാർ മൊയ്തീൻ ഹാജി, രാമചന്ദ്രൻ മേപ്പുറത്ത് കണ്ടി, വികസന സമിതി കൺവീനർ രവീന്ദ്രൻ മാസ്റ്റർ   എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ച ചടങ്ങിന് സി.ഡി.എസ് അംഗം പുഷ്പ ഗ്രീൻവ്യൂ   സ്വാഗതവും, എഡിഎസ് പ്രസിഡന്റ് സുഷകെ.വി
നന്ദിയും പറഞ്ഞു. തുടർന്ന്  കുടുംബശ്രീ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ നടന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe