മുടാടിയിൽ പാടശേഖരത്തിലെ പുല്ലിന് തീപിടിച്ചു

news image
Mar 21, 2023, 3:02 pm GMT+0000 payyolionline.in

കൊയിലാണ്ടി: മുടാടിയിൽ പാടശേഖരത്തിലെ പുല്ലിന് തീപിടിച്ചു.ഇന്നലെ വൈകീട്ട് 4 മണിയോടെ  മൂടാടി ഹിൽ ബസാർ  കോട്ടയകത് താഴെ പാടശേഖരത്തിലാണ് തീ പിടിച്ചത്. കൂട്ടിയിട്ട പുല്ലിന് തീ കൊടുത്തതായിരുന്നു. പിന്നീട് നിയന്ത്രിക്കാൻ പറ്റാത്ത വിധം തീ ആളി പടർന്നു.

 

തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തുകയും നാട്ടുകാരുടെ സഹായത്തോടുകൂടി തീ അണക്കുകയും ചെയ്തു. ഉച്ചനേരത്തും കാറ്റുള്ളപ്പോഴും ഒഴിഞ്ഞ പാടങ്ങളിലും മറ്റ് സ്ഥലങ്ങളിലും തീ കത്തിക്കുന്നത് ഒഴിവാക്കാൻ നാട്ടുകാർക്ക് നിർദ്ദേശം നൽകി. ഗ്രേഡ് എ എസ്.ടി.ഒ. പി കെ ബാബുവിനെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ്, നിധി പ്രസാദ്, അരുൺ, റഷീദ്, ഹോം ഗാർഡ് മാരായ രാജീവ്, രാജേഷ് എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe