മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗതടസ്സം;5 ഭിന്നശേഷിക്കാരെ കസ്റ്റഡിയിലെടുത്തു

news image
Oct 16, 2023, 3:40 am GMT+0000 payyolionline.in

ചടയമംഗലം (കൊല്ലം) ∙ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു മാർഗതടസ്സം സൃഷ്ടിച്ച കേൾവിയും സംസാരശേഷിയും ഇല്ലാത്തതുമായ 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരത്ത് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീച്ച് ഹിയറിങ് സ്ഥാപനത്തിലെ വിദ്യാർഥികളായ ഇതര സംസ്ഥാനക്കാരാണ് ഇവർ.

വിനോദ സഞ്ചാരത്തിനായി പോയി കോട്ടയം ഭാഗത്ത് നിന്നു തിരുവനന്തപുരത്തേക്കു വരുമ്പോൾ എംസി റോഡിൽ മുരുക്കുമണിൽ ആണ് സംഭവം. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഹോൺ മുഴക്കിയിട്ടും സൈഡ് കൊടുക്കാത്തതിനെ തുടർന്നാണ് ചടയമംഗലം പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ എടുത്തപ്പോഴാണ് ഇവർ ഭിന്നശേഷിക്കാരാണ് എന്ന് അറിഞ്ഞത്. മഴയെത്തുടർന്ന് ഒന്നും കാണാൻ സാധിച്ചില്ലെന്നാണു വിദ്യാർഥികൾ പറയുന്നത്. തുടർന്ന് അധ്യാപകരെ വിളിച്ചു വരുത്തിയ ശേഷം ഇവരെ വിട്ടയച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe