മുക്കാളി രമ്യ നിവാസിൽ എം രാമൻ കുട്ടി നമ്പ്യാർ നിര്യാതനായി

news image
Jan 29, 2023, 10:45 am GMT+0000 payyolionline.in

ചോമ്പാല : കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകരിൽ ഒരാളായ മൊയാരത്ത് ശങ്കരൻ്റെ തറവാട്ടിലെ മുതിർന്ന കാരണവരും ആർട്ട് ഓഫ് ലിവിംഗ് കൂടുംബാംഗവുമായ മുക്കാളി രമ്യ നിവാസിൽ എം രാമൻ കുട്ടി നമ്പ്യാർ  (88)  നിര്യാതനായി.

എൽഐസിയിൽ ആദ്യകാല ജീവനക്കാരനായിരുന്നു . ചോമ്പാലയിൽ ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ പ്രഥാനിയും സ്ഥാപനത്തിൻ്റെ ട്രഷറും ആണ്. ആർട്ട് ഓഫ് ലിവിംഗിൻ്റെ കെട്ടിടം നിർമ്മിച്ച സ്ഥലം അദ്ദേഹം സൗജന്യമായി നല്കിയതാണ് .

ഭാര്യ:  കൊയിലോത്ത് അമ്മുക്കുട്ടി അമ്മ. മകൾ: രമ കൊയിലോത്ത് ( ആർട്ട് ഓഫ് ലിവിംഗ് ടീച്ചറും സൈക്കോളജിക്കൽ കൗൺസിലറുമാണ് ). മരുമകൻ : ജയദേവ് എം (റിട്ട: കേരള ഗ്രാമീൺ ബാങ്ക് മാനേജർ ). സഹോദരങ്ങൾ: ഗോപാലൻ നമ്പ്യാർ ( റിട്ട: അസി.കമ്മീഷണർ, സെയിൽസ് ടാക്സ് ), ബാലകൃഷ്ണൻ നമ്പ്യാർ ( റിട്ട: ഡിഫൻസ് എക്കൗണ്ട്സ് ),
ശാരദ അമ്മ എം പരേതരായ ജാനകി അമ്മ എം , രവീന്ദ്രൻ നമ്പ്യാർ ( ഓഫീസർ ഡിഫൻസ് എക്കൗണ്ട്സ് )

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe