മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മരങ്ങള്‍ അപകടഭീക്ഷണിയില്‍; അഴിയൂർ ജനകീയ സമിതി യോഗം

news image
Jan 22, 2023, 7:07 am GMT+0000 payyolionline.in

വടകര: ജനസഞ്ചാരമുളള മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ മരങ്ങള്‍ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഭീക്ഷണിയായി. റെയിവേയുടെ പരിധിയിലും പൊതുമരാമത്തിന്‍റെ പരിധിയിലും ഉളള മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് നിരവധിതവണ ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല . റെയില്‍വേ സ്റ്റേഷന്‍റെ പാര്‍ക്കിങ്ങ് ഏരിയയില്‍ വന്‍മരങ്ങള്‍ ഉണങ്ങികിടക്കുന്നത് നൂറ് കണക്കായ വാഹനങ്ങള്‍ക്ക്  ഭീക്ഷണിയായി.സ്റ്റാന്‍റിലും മരം അപകടാവസ്ഥയില്‍ ആണെന്ന് ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു.

പോണ്ടിച്ചേരി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ ഏറെ നേരം പാര്‍ക്കു ചെയ്യുന്ന ഇടം കൂടിയാണിത് . കഴിഞ്ഞ ദിവസം ബസ്സിന്‍റെ മുകളില്‍ മരക്കൊമ്പ് വീണ് വലിയ അപകടം ഒഴിവായതാണ്. ദിവസവും മുപ്പതില്‍ പരം ട്രെയിനുകള്‍ നിര്‍ത്തുണ്ട്.അപകട ഭീക്ഷണി നേരിടുന്ന മരങ്ങള്‍ ഉടൻ മുറിച്ചു മാറ്റണമെന്ന് അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസർ ടി പി  റീനീഷ് അദ്ധ്യക്ഷത വഹിച്ചു.പി.ബാബുരാജ്, പ്രദീപ് ചോമ്പാല, ടി.ടി പത്മനാഭൻ, പി  വാസു, കെ  വി രാജൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe