മാസ്റ്റേഴ്സ് ബാറ്റ് മെന്റൺ ചാമ്പ്യൻഷിപ് ജേതാവ് ജംഷിദിനു തിക്കോടി മൈകൊയുടെ അനുമോദനം

news image
Oct 8, 2022, 3:53 pm GMT+0000 payyolionline.in

തിക്കോടി: ദേശീയ മാസ്റ്റേഴ്സ് ബാറ്റ് മെന്റൺ ചാമ്പ്യൻഷിപ് ജേതാവ് ജംഷിദ് തിക്കോടിയെ പ്രദേശത്തെ സാംസ്കാരിക സംഘടനയായ മൈകൊയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൺ കെ.പി. ഷക്കീല ഉദ്ഘാടനം ചെയ്തു.

തവക്കൽ കളരി ആന്റ് മാർഷൽ അക്കാദമി മാനേജിംഗ് ഡയരക്ടർ ടി.കെ. ജമാൽ ഗുരുക്കൾ ഉപാഹാരം നൽകി. ഗ്രാമത്തിലെ മുതിർന്ന പൗരൻ കൊല്ലന്റവിട മൊയ്തുക്കയെ ചടങ്ങിൽ ആദരിച്ചു. പ്രസിഡണ്ട് ജാസിർ പി. യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.ഇർഷിദ, വി.കെ. ഇസ്മയിൽ , ഫൗസിയ ഇസ്മയിൽ , കെ.പി. കരീം തുടങ്ങിയവർ സംസാരിച്ചു. അൽത്താഫ് മുഹമ്മദ് സ്വാഗതവും അഫ്താബ് മുഹമ്മദ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe