കൊയിലാണ്ടി: അൻപത് ലക്ഷം രൂപ ചിലവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവക്ഷേത്രത്തിൽ നടന്ന കിഴി സമർപ്പണം പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻനായർ ആദ്ധ്യക്ഷം വഹിച്ചു. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി കലേക്കാട്ട് രാജമണി ടീച്ചർ, ഒ ഗോപാലൻ നായർ , വാർഡ് കൗൺസിലർ എൻ.ടി.രാജീവൻ , ട്രസ്റ്റി നൻമന ഉണ്ണിനായർ വാകയാട്, ജോ.സെക്രട്ടറി ഗീരീഷ് പുതുക്കുടി പ്രസംഗിച്ചു.