മയക്ക് മരുന്ന് വിഷയത്തില്‍ സമഗ്രാന്വേഷണം വേണം; കുഞ്ഞിപ്പള്ളിയില്‍ ജനകീയ ഉപവാസം സംഘടിപ്പിച്ചു

news image
Dec 24, 2022, 2:39 pm GMT+0000 payyolionline.in

വടകര: സ്‌കൂള്‍ വിദ്യാര്‍ഥിനി മയക്ക് മരുന്നു ലോബിക്ക് അടിമപ്പെട്ട വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് അഴിയൂര്‍ കുഞ്ഞിപ്പള്ളിയില്‍ ജനകീയ ഉപവാസം നടത്തി. പ്രശ്‌നത്തില്‍ പോലീസും എക്‌സൈസും ഒളിച്ച് കളി നടത്തുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ആശ്രയാചാരിറ്റബിള്‍ സൊസൈറ്റിയും ആത്മവിദ്യസംഘവും മദ്യനിരോധന സമിതിയും സംയുക്തമായാണ് ഇത്  നടത്തിയത്.

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ സമരം ഉദ്ഘാടനം ചെയ്തു. ആശ്രയ വടകര നിയോജക മണ്ഡലം പ്രസിഡന്റ് രാമചന്ദ്രന്‍ വരപ്രത്ത് അധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഈയ്യച്ചേരി കുഞ്ഞികൃഷണന്‍ മുഖ്യ പ്രഭാഷണം നടത്തി.  സൊസൈറ്റി സംസ്ഥാന സമിതി അംഗം കെ.എന്‍.എ.അമീര്‍, ജില്ലാ പ്രസിഡന്റ് വി.കെ മജീദ് ഹാജി,താലൂക്ക് സമിതി അംഗം പ്രദീപ് ചോമ്പാല , പി.എം അശോകന്‍, പി.പി.ദാസന്‍, കെ.സുമോദ് കുമാര്‍, പി.എസ്.പ്രകാശന്‍, സി.രാജന്‍, പി.ചെറിയ കോയ തങ്ങള്‍,കെ.പി.വിജയന്‍, എ. പി. നാസര്‍, എസ് പി.ഹംസ എന്നിവര്‍ സംസാരിച്ചു. ആത്മവിദ്യാ സംഘം  പ്രസിഡന്റ് പാലേരി മോഹനന്‍സ്വാഗതവും മണ്ഡലം സെക്രട്ടരി ടി.സി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
പടം കുഞ്ഞിപ്പള്ളിയില്‍  നടന്ന ജനകീയ ഉപവാസം അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍    ഉദ്ഘാടനം ചെയ്യന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe