മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കണം: എം സ്വരാജ്

news image
Nov 26, 2022, 2:48 pm GMT+0000 payyolionline.in


പയ്യോളി: ജനാധിപത്യ മൂല്യങ്ങളും രാജ്യത്തിന്റെമതനിരപേക്ഷതയുംതകർക്കുന്ന രാജ്യം ഭരിക്കുന്ന വർഗീയ ശക്തികൾക്കെതിരെ സമർപ്പിത മനസോടെ പോരാടി മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പയ്യോളി ഏരിയയിൽ സംഘടിപ്പിച്ച വർഗീയത മതനിരപേക്ഷത പ്രതിരോധം എന്ന വിഷയത്തെഅധികരിച്ച്പയ്യോളിയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഐടിയു പയ്യോളിയിൽ സംഘടിപ്പിച്ച വർഗീയത മത നിരപേക്ഷത പ്രതിരോധം എന്ന സെമിനാറിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു 

മതനിരപേക്ഷതയാണ് ഇന്ത്യയുടെ മതമെന്നും രാഷ്ട്രത്തിന്റെ ചരിത്രം മതനിരപേക്ഷതയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പയ്യോളി ഏരിയസെക്രട്ടറി എം പി ഷിബു അധ്യക്ഷനായി. സിഐടിയു ജില്ല സെക്രട്ടറി എം ഗിരീഷ്, സിപിഐ എംഏരിയ കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ ടി ചന്തു ,സിഐടിയു ഏരിയ പ്രസിഡന്റ് കെ  കെ  മമ്മു എന്നിവർ സംസാരിച്ചു. ഏരിയസെക്രട്ടറി കെ കെ പ്രേമൻ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe