കുമളി∙ ബധിരയും മൂകയുമായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കുമളി സ്വദേശി സുദീപ് (35) ആണ് അറസ്റ്റിലായത്. വിവാഹം വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുമളി എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.
ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഒഴിവാക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. ദീര്‍ഘനാളായി യുവതിയും സുധീപും പ്രണയത്തിലായിരുന്നു. എന്നാല്‍ ഗര്‍ഭിണിയായതോടെ യുവതിയെ ഒഴിവാക്കി പ്രതി മറ്റൊരു വിവാഹത്തിനൊരുങ്ങി. ഇതിന് തടസം നിന്ന യുവതിയെ സുദീപ് വീട്ടില്‍ കയറി മര്‍ദിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.