ഭാരത് ജോഡോ യാത്രയില്‍ സിപിഐ പങ്കെടുക്കുന്നത് ഫാസിസ്റ്റ്  നിയന്ത്രണത്തിലുള്ള മോഡി സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച്: ബിനോയ്‌ വിശ്വം എംപി

news image
Jan 29, 2023, 3:54 pm GMT+0000 payyolionline.in

വടകര: ഭാരത് ജോഡോ യാത്രയില്‍ സിപിഐ പങ്കെടുക്കുന്നത് കോണ്‍ഗ്രസ്സിന്‍റെ നയത്തിലും പരിപാടിയിലുമുള്ള യോജിപ്പ് കൊണ്ടല്ലെന്നും മറിച്ച് ഫാസിസ്റ്റ് നിയന്ത്രണത്തിലുള്ള മോഡി സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചാണെന്നും സിപിഐ കേന്ദ്ര സെക്രട്ടേരിയറ്റ് അംഗം ബിനോയ്‌ വിശ്വം എംപി പറഞ്ഞു. സിപിഐ നേതാക്കളായ എം കുമാരന്‍ മാസ്റ്റരുടെയും ടി പി മൂസ്സയുടെയും  ഓര്‍മ്മക്കായി വടകരയുടെ നഗര ഹൃദയത്തില്‍ നിര്‍മ്മിച്ച സിപിഐ  വടകര മണ്ഡലം കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ബാങ്കുകളും എല്‍ഐസി പോലുള്ള പൊതു മേഖല സ്ഥാപനങ്ങളും അദാനിയുടെ വിവിധ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തി ഇപ്പോള്‍ പെരുവഴിയിലായിരിക്കുകയാണെന്നും ഇതിനെല്ലാം വേണ്ട സഹായങ്ങള്‍ നല്‍കിയത് മോഡിയായി രുന്നെന്നും അദ്ദേഹം പറഞ്ഞു.

 എം കുമാരന്‍ മാസ്റ്റര്‍ – ടി പി മൂസ്സ സ്മാരക മന്ദിരം വടകരയില്‍ ബിനോയ്‌ വിശ്വം എംപി ഉദ്ഘാടനം ചെയ്ത പ്പോള്‍.

പുതിയ കെട്ടിടത്തില്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവ്‌ അംഗം സത്യന്‍ മൊകേരി എം കുമാരന്‍ മാസ്റ്റരുടെയും ടി പി മൂസ്സയുടെയും ഫോട്ടോ അനാച്ഛാദനം ചെയ്തു.
ആര്‍ സത്യന്‍ അധ്യക്ഷത വഹിച്ചു. സോമന്‍ മുതുവന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. സംസ്ഥാന എക്സിക്യുട്ടീവ്‌ അംഗം ടി വി ബാലന്‍ പൂര്‍വ്വ കാല സഖാക്കളെ ആദരിച്ചു. ഇ കെ വിജയന്‍ എംഎല്‍എ ഉപഹാര സമര്‍പ്പണം നടത്തി. യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ട് കവി ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.   ടി കെ രാജന്‍ മാസ്റ്റര്‍, എം നാരായണന്‍, പി സുരേഷ് ബാബു, അഡ്വ. പി ഗവാസ്, ബാബു വടകര എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി മണ്ഡലം സെക്രട്ടറി എന്‍ എം ബിജു സ്വാഗതവും, പി സജീവ്‌ കുമാര്‍ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe