ബി സുരേഷ് ബാബുവിന് സാഹിത്യ അക്കാദമിയുടെ അംഗീകാരം

news image
Dec 6, 2022, 1:51 pm GMT+0000 payyolionline.in

വടകര: ഗ്രന്ഥശാല പ്രസ്ഥാനത്തിന് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി കേരള സാഹിത്യ അക്കാദമി ബി സുരേഷ് ബാബുവിനെ ആദരവ് നൽകുന്നു. തൃശ്ശൂരിൽ സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവത്തിനോടനുബന്ധിച്ച് ബി സുരേഷ് ബാബു ഉൾപ്പെടെ ആറുപേരെ ആദരിക്കും. 10ന് തൃശ്ശൂർ സാഹിത്യ അക്കാദമി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ രാജൻ ആദരസമർപ്പണം നടത്തും.

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് , ഗ്രന്ഥശാല സംഘം സംസ്ഥാന നിർവാഹക സമിതി അംഗം ഗ്രന്ഥ ലോകം പത്രാദി സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1995-2000 കാലഘട്ടത്തിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതി ‘വിജയരഥം’ സംസ്ഥാന സർക്കാർ മാതൃക പദ്ധതിയായി തെരഞ്ഞെടുത്തിരുന്നു ജില്ലാ ആസൂത്രണ സെൽ വിദഗ്ധ സമിതി ചെയർമാനാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe