ബി.​ബി.​സി ഡോ​ക്യു​മെ​ന്‍ററി: കസ്റ്റഡിയിലെടുത്ത ജാ​മി​അ മി​ല്ലി​യ്യയിലെ വിദ്യാർഥികളെ വിട്ടയച്ചു

news image
Jan 26, 2023, 10:40 am GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: ബി.​ബി.​സി ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ർ​ശ​ന​ത്തിന്‍റെ പേരിൽ കസ്റ്റഡിയിലെടുത്ത ജാ​മി​അ മി​ല്ലി​യ്യ ഇ​സ്‍ലാ​മി​യ്യ​ സ​ർ​വ​ക​ലാ​ശാ​ലയി​ലെ വിദ്യാർഥികളെ വിട്ടയച്ചു. മലയാളി വിദ്യാർഥികളടക്കം 16 പേരെയാണ് പൊലീസ് വിട്ടയച്ചത്. ഡൽഹി ഫത്തേപൂർ ബെരി പൊലീസ് സ്റ്റേഷനിലാണ് വിദ്യാർഥികളെ കസ്റ്റഡിയിൽ വെച്ചിരുന്നത്.

2002ലെ ​ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യി​ൽ ന​രേ​ന്ദ്ര മോ​ദി​ക്ക് പ​ങ്കു​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ബി.​ബി.​സി ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ർ​ശ​ന​ത്തെ​ച്ചൊ​ല്ലിയാണ് ഇന്നലെ ജാ​മി​അ മി​ല്ലി​യ്യ ഇ​സ്‍ലാ​മി​യ്യ​യി​ൽ സം​ഘ​ർ​ഷമുണ്ടായത്. ഡ​ൽ​ഹി പൊ​ലീ​സി​നു പു​റ​മെ ക​ലാ​പം നേ​രി​ടാ​നു​ള്ള ദ്രു​ത​ക​ർ​മ​സേ​ന​യെ​യും ഇ​റ​ക്കിയാണ് മോ​ദി​യെ കു​റി​ച്ചു​ള്ള ബി.​ബി.​സി ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ർ​ശ​നം ജാ​മി​അ മി​ല്ലി​യ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ത​ട​ഞ്ഞത്.

ക​ടു​ത്ത നീ​ക്ക​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​യ ജാ​മി​അ അ​ധി​കൃ​ത​ർ സം​ഘാ​ട​ക​രാ​യ വി​ദ്യാ​ർ​ഥി​ നേ​താ​ക്ക​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ക​യും കാ​മ്പ​സി​ന്റെ മു​ഴു​വ​ൻ ക​വാ​ട​ങ്ങ​ളും താ​ഴി​ട്ടു പൂ​ട്ടു​ക​യും ചെ​യ്തു. പ്ര​ദ​ർ​ശ​നം ന​ട​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ക​വാ​ട​ത്തി​നു പു​റ​ത്ത് സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച​വ​രെ​യും ബ​ലം പ്ര​യോ​ഗി​ച്ച് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് എ​സ്.​എ​ഫ്.​ഐ പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ധി​കൃ​ത​ർ വി​ല​ക്കു​മാ​യി രം​ഗ​ത്തു​ വ​രു​ക​യാ​യി​രു​ന്നു. മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ സം​ഘ​ട​ന​ക​ളും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച പ്ര​ദ​ർ​ശ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ അ​ഞ്ചു പേ​രെ​യാ​ണ് ആ​ദ്യം ക​രു​ത​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പൊ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ കൊ​ച്ചു​സം​ഘ​ങ്ങ​ളാ​യെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ​യെ​ല്ലാം വ​ഴി​ക്കു​വ​ഴി​യാ​യി പി​ടി​കൂ​ടി ബ​ലം​പ്ര​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​വുകയായിരന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe