ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം

news image
Jan 14, 2023, 9:02 am GMT+0000 payyolionline.in

കൊച്ചി: ചലച്ചിത്ര താരം ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി. താന്‍ ഇല്ലാത്ത സമയം നോക്കി വീട്ടില്‍ എത്തി അതിക്രമം നടത്തിയെന്നാണ് ബാലയുടെ പരാതി. സംഭവത്തെ തുടര്‍ന്ന് ബാല പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച സംഘം ആയുധങ്ങളുമായാണ് എത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഭാര്യ ഫ്ളാറ്റില്‍ തനിച്ചുള്ളപ്പോഴാണ് മൂന്നംഗ അക്രമസംഘം എത്തിയതെന്നും പരാതിയില്‍ പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe